പാലത്തിനു സമീപം ഒടുവില്‍ സുരക്ഷാവേലി ഒരുക്കി
1547354
Friday, May 2, 2025 11:56 PM IST
അടിമാലി: അടിമാലി ടൗണില്‍ ബിഎസ്എന്‍എല്‍ ജംഗ്ഷന് സമീപത്തുനിന്നാരംഭിച്ച് കാംകോ റോഡിലേക്കെത്തുന്ന ബൈപാസ് റോഡിലെ പാലത്തിന് സമീപം സുരക്ഷാവേലി ഒരുക്കി.
പാലത്തിന് സമീപം നിർമിച്ച റോഡിന്റെ അശാസ്ത്രീയത യാത്രക്കാര്‍ക്ക് വിനയായിരുന്നു.
ചെറിയ ഒരു വളവോട് കൂടിയ ഭാഗത്താണ് പാലമുള്ളത്. റോഡിനെ അപേക്ഷിച്ച് പാലത്തിന് വീതി കുറവുണ്ട്. പാലത്തിന്റെ വീതിക്കുറവും വളവുമറിയാതെ എത്തുന്നവര്‍ റോഡിന്റെ തുറസായ ഭാഗത്തു കൂടി തോട്ടിലേക്ക് പതിക്കുമായിരുന്നു.