ലഹരിവിരുദ്ധ ക്ലാസും കുടുംബ സംഗമവും നടത്തി
1547916
Sunday, May 4, 2025 11:31 PM IST
തൊടുപുഴ: കെഎസ്എഫ്ഇ കട്ടപ്പന റീജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും കുടുംബസംഗമവും ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇ കട്ടപ്പന എജിഎം എൻ. കേശവൻ നന്പൂതിരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ അഡ്വ. യു.പി. ജോസഫ് മുഖ്യ, തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോ, കെ.എം. സുമേഷ് കുമാർ, സി.എസ്. സുഭാഷ്, ജോഷി അഗസ്റ്റിൻ, നിഷാദ് ജോഷ്വാ, ബേബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.