ചെ​റാ​യി: പു​ഴ​യി​ൽ ചെ​റു​വ​ഞ്ചി മു​ങ്ങി കാ​ണാ​താ​യ ചെ​റാ​യി തൃ​ക്ക​ടാ​പ്പി​ള്ളി സ്രാ​ന്പി​ക്ക​ൽ നി​ഖി​ലി(34)​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ കോ​വി​ല​ക​ത്തും​ക​ട​വ് ഭാ​ഗ​ത്ത് പു​ഴ​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് നി​ഖി​ലി​നെ കാ​ണാ​താ​യ​ത്.

ചീ​ന വ​ല ത​ട്ടി​ൽ​നി​ന്ന് നാ​ലു സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം തീ​ര​ത്തേ​ക്ക് മ​ട​ങ്ങ​വെ കാ​റ്റി​ലും മ​ഴ​യി​ലും പെ​ട്ട് വ​ഞ്ചി മു​ങ്ങു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും നി​ഖി​ലി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്നു 12ന് ​ചെ​റാ​യി പൊ​തു ശ്മ​ശാ​ന​ത്തി​ൽ. അ​ച്ഛ​ൻ: മു​ര​ളി. അ​മ്മ: യ​മു​ന. സ​ഹോ​ദ​രി: ശ്രു​തി.