ഓട്ടോയിടിച്ച് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു
1563847
Saturday, May 31, 2025 10:31 PM IST
മൂവാറ്റുപുഴ: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു. കടാതി കുര്യൻമല പൊറ്റേലികുടി പി.യു. രാജപ്പൻ (74) ആണ് മരിച്ചത്. കടാതി വായനശാലപ്പടിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30നായിരുന്നു അപകടം.
റോഡരികിൽ നിൽക്കുകയായിരുന്ന രാജപ്പനെ മൂവാറ്റുപുഴ ഭാഗത്ത് നിന്നു വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജപ്പനെ ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അല്ലി. മക്കൾ: രാജേഷ്, രമേശ്, രാജശ്രീ.