വാ​ഴ​ക്കു​ളം: പൈ​നാ​പ്പി​ൾ ‘സ്നേ​ഹ​വീ​ടി’​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി. ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഏ​ഴാ​മ​ത് വീ​ടി​ന്‍റെ ത​റ​ക്ക​ല്ലാ​ണി​ട്ട​ത്. മെ​തി​പ്പാ​റ പാ​റ​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ചു. എ​ട്ടു ല​ക്ഷം ചെ​ല​വി​ൽ 600 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള വീ​ടാ​ണ് അ​സോ​സി​യേ​ഷ​ൻ പ​ണി​തു ന​ൽ​കു​ന്ന​ത്.

മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി തോ​മ​സ്, ട്ര​ഷ​റ​ർ ജോ​സ് മോ​നി​പ്പി​ള്ളി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ജി ജോ​സ​ഫ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജെ​യ്സ​ണ്‍ ജോ​സ്, മാ​ത്യു ജോ​സ​ഫ്, ജി​മ്മി ജോ​ർ​ജ്, സാ​ല​സ് അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.