വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ പ്രൊ​പ്പ​ല്ല​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു.

മു​ന​ന്പം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ രാ​മ​കൃ​ഷ്ണ വി​ശ്വാ​സാ(38)​ണ് മ​രി​ച്ച​ത്. ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ പെ​ട്ട​താ​ണെ​ന്നാ​ണ് സൂ​ച​ന.

മു​ന​ന്പ​ത്തെ സ്വ​കാ​ര്യ ജെ​ട്ടി​യി​ൽ കെ​ട്ടി​യി​രു​ന്ന റി​സ് എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളും ഒ​പ്പം ബോ​ട്ടി​ൽ ജോ​ലി​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നു. വെ​ള്ള​ത്തി​ലി​റ​ങ്ങി​യ രാ​മ​കൃ​ഷ്ണ​യെ കാ​ണാ​താ​യ​തോ​ടു​കൂ​ടി ഇ​വ​ർ പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​റ​വൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.