കാർട്ടൂണിസ്റ്റ് സീരിയെ ജന്മനാട് ആദരിച്ചു
1564008
Sunday, June 1, 2025 4:57 AM IST
ചെറായി: കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ കാർട്ടൂണിസ്റ്റ് സീരിയുടെ നവതി ആഘോഷം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
സീരി കാർട്ടൂണുകളുടെ പ്രദർശനം കേരള കാർട്ടൂൺ അക്കാദി സെക്രട്ടറി എ. സതീഷ് ഉദ്ഘാടനം ചെയ്തു. കേരള കാർട്ടൂൺ അക്കാദമി പ്രസിദ്ധീകരിച്ച സീരി എന്ന പുസ്തകം പൂയപ്പിള്ളി തങ്കപ്പൻ പ്രകാശനം ചെയ്തു.
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ്, സുനിൽ.പി. ഇ ഇളയിടം,അഡ്വ. എം.എം.മോനായി, സിപ്പി പളളിപ്പുറം, ജോസഫ് പനക്കൽ, അഡ്വ. കെ.വി. ഏബ്രഹാം, ടി.പി. സോമസുന്ദരൻ, കെ.ആർ. ഗോപി എന്നിവർ പ്രസംഗിച്ചു.