നെ​ടു​മ്പാ​ശേ​രി: വ​ള​രെ പ​രി​മി​ത​മാ​യ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ര​ണ്ടു കോ​ടി 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കാ​ര​ക്കാ​ട്ടു​കു​ന്നി​ൽ പു​തി​യ കെ​ട്ടി​ട നി​ർ‌​മാ​ണം ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്റ്റാ​ൻ​ഡിം​ഗ് പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ എം.​ജെ. ജോ​മി, ഷൈ​നി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ശോ​ഭ ഭ​ര​ത​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല​വി​ലെ പി​എ​ച്ച്സി സ്ഥി​തി ചെ​യ്യു​ന്ന​യി​ട​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ എം​എ​ൽ​എ റ​വ​ന്യൂ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ നി​ര​ന്ത​ര ച​ർ​ച്ച​യു​ടെ ഫ​ല​മാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.