പട്ടികജാതി, വര്‍ഗ ഗോത്ര കമ്മീഷന് അദാലത്ത്: 77 പരാതികള്‍ക്ക് പരിഹാരം
1563990
Sunday, June 1, 2025 4:44 AM IST
കൊച്ചി: ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മീഷന് അദാലത്തില്‍ 77 പരാതികള്‍ക്ക് പരിഹാരം. കമ്മീഷന് അംഗങ്ങളായ ടി.കെ. വാസു, സേതുനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 102 പരാതികളാണ് ലഭിച്ചത്. 77 പരാതികളും പൂര്‍ണമായി പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു.
അദാലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത 25 പരാതികളില്‍ തുടര്‍നടപടികള്‍ക്കായി മാറ്റിവെച്ചു. ഇവയില്‍ ഹിയറിംഗ് ആവശ്യമുള്ളവ അടുത്തമാസം ജില്ലയില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കും. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക ബഞ്ച് അദാലത്തില്‍ ഒരുക്കിയിരിന്നു.
രണ്ടുദിവസങ്ങളിലായി ഏഴ് പുതിയ പരാതികളാണ് ലഭിച്ചത്.