ഗ്രില്ലിനിടയിൽ തല കുടുങ്ങിയ നായയെ രക്ഷിച്ചു
1563750
Saturday, May 31, 2025 4:42 AM IST
മൂവാറ്റുപുഴ: ഗ്രില്ലിനിടയിൽ തല കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ വാളകം ബദനിപ്പടി പാറയ്ക്കൽ സ്മിതാ സാബുവിന്റെ വീട്ടിലെ വളർത്ത് നായയുടെ തല ഇരുന്പ് ഗ്രില്ലിനിടയിൽ അകപ്പെടുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ അഗ്നിരക്ഷാസേന ഓഫീസർമാരുടെനേതൃത്വത്തിൽ ഗ്രിൽ കട്ട് ചെയ്ത് നായയെ രക്ഷപ്പെടുത്തി.