കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ ഇ​ടി​ഞ്ഞ നി​ല​യി​ൽ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലെ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​ത്തി സ്ലാ​ബ് ഉ​യ​ർ​ത്തി​പ്പോ​ൾ ഓ​ട​യു​ടെ അ​രി​ക് കെ​ട്ടി​യി​രു​ന്ന​ത് ഇ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള വി​ത​ര​ണം പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പൊ​തു ഓ​ട​യു​ടെ ഒ​രു​വ​ശം ഇ​ടി​ഞ്ഞ് ഓ​ട​യ്ക്കു​ള്ളി​ലേ​ക്ക് വീ​ണ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

തു​ട​ർ​ന്ന് ഓ​ട​യു​ടെ കെ​ട്ട് ഇ​ടി​ഞ്ഞ വി​വ​രം പു​റ​ത്തു പ​റ​യാ​തെ ജോ​ലി​ക്കാ​ർ മ​ണ്ണ് തി​രി​കെ​യി​ട്ട് പ​ണി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ കേ​ര​ള ടെ​ക്സ്റ്റൈ​ൽ​സി​ന് മു​ൻ​വ​ശ​ത്താ​ണ് ഇ​ന്ന​ലെ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഈ ​ഭാ​ഗ​ത്തെ സ്ലാ​ബു​ക​ൾ ഉ​യ​ർ​ത്തി താ​ത്കാ​ലി​ക​മാ​യി നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ച്ചു.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഓ​ട വൃ​ത്തി​യാ​ക്കു​ന്ന സ​മ​യ​ത്തും അ​ഴു​ക്കു​ചാ​ലി​ലൂ​ടെ ഹോ​ട്ട​ൽ വേ​സ്റ്റ് ഒ​ഴു​കി​യെ​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റ് റോ​ഡി​ന്‍റെ ആ​രം​ഭം മു​ത​ൽ അ​വ​സാ​നം വ​രെ​യു​ള്ള റോ​ഡ​രു​കി​ലെ ഓ​ട​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കു​ന്ന ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ കെ​ട്ടി സ്ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.