കടൽകയറ്റം: കണ്ണമാലിയിൽ 250 പേരെ മാറ്റിപ്പാർപ്പിച്ചു
1563737
Saturday, May 31, 2025 4:28 AM IST
കണ്ണമാലി: കണ്ണമാലിയിൽ രൂക്ഷമായ കടൽ കയറ്റത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 250-ളം ആളുകളെ മാറ്റി പാർപ്പിച്ചു. കൊച്ചി തഹസിൽദാർ സുനിതയുടെ അഭ്യർഥന പ്രകാരം മഹാത്മ സ്നേഹ കൂട്ടായ്മ കണ്ണമാലിയിൽ സമൂഹ അടുക്കള ആരംഭിച്ചിട്ടുണ്ട്. 250 ആളുകൾക്കുള്ള ഭക്ഷണമാണ് മഹാത്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ തയാറാക്കുന്നത്.
കണ്ണമാലി പോലീസ് സ്റ്റേഷന്റെ സമീപമുള്ള ടോപ്സി ജയ്സന്റെ വീട്ടിലാണ് മഹാത്മ കിച്ചൻ ആരംഭിച്ചിട്ടുള്ളത്. ഷമീർ വളവത്തിന്റെ നേതൃത്വത്തിൽ റഫീഖ് ഉസ്മാൻ സേട്ട്, അസീസി സേട്ട്, സനീറ കൊച്ചി, മുജീബ് കൊച്ചങ്ങാടി,
നജീബ് പള്ളുരുത്തി, സഫീർ മഠത്തിൽ, ഷീജാ സുധീർ, ടോപ്സി ജയ്സൺ, പ്രദേശത്തെ പൊതുപ്രവർത്തകരായ പി.പി. ജേക്കബ്, ബാബു കണ്ണമാലി, ശിവൻ, ജയ്സൺ, പള്ളുരുത്തി വില്ലേജ് ഓഫീസർ രാകേഷ് എന്നിവരാണ് സമൂഹ അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത്.