കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ പ​ച്ച​ക്ക​റി ലോ​റി​യി​ടി​ച്ച് അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു. പ്ര​ദേ​ശ​ത്ത് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ പെ​റു​ക്കി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന 45 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ളാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.30നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ​ച്ച​ക്ക​റി ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി ബാ​ന​ര്‍​ജി റോ​ഡി​ല്‍ നി​ന്ന് മാ​ര്‍​ക്ക​റ്റ് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നാ​യി പു​റ​കോ​ട്ട് എ​ടു​ക്ക​വേ​യാ​ണ് പി​ന്നി​ലൂ​ടെ ന​ട​ന്നു​വ​ന്ന​യാ​ളെ ഇ​ടി​ച്ച​ത്. സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലു​ള്ള​വ​ര്‍ ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് ലോ​റി ഡ്രൈ​വ​ര്‍ സം​ഭ​വം അ​റി​യു​ന്ന​ത്.

ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ലോ​റി ഡ്രൈ​വ​ര്‍ ഊ​ട്ടി നീ​ല​ഗി​രി സ്വ​ദേ​ശി മ​തി​വാ​ന​നെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ .