വാ​ഴ​ക്കു​ളം: വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ പൈ​നാ​പ്പി​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക്കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ പ്രൊ​ഡ്യൂ​സേ​ഴ്സ് ക​ന്പ​നി​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ന്പ​നി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ്രോ​ജ​ക്ട് ക​ണ്‍​സ​ൾ​ട്ട​ന്‍റും ചാ​ർ​ട്ടേ​ർ​ഡ് എ​ൻ​ജി​നീ​യ​റു​മാ​യ ടി.​സി. സ​ത്യ​ൻ, ക​ന്പ​നി ഡ​യ​റ​ക്ട​ർ അം​ഗ​ങ്ങ​ളാ​യ ജോ​സ് വ​ർ​ഗീ​സ്, ജി​മ്മി തോ​മ​സ്, എം.​ജെ ജോ​സ്, സി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.