മ​ര​ട്: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ട്ടൂ​ർ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ മ​ര​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. കൃ​ത്യ​മാ​യി മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ന​ട​ത്താ​ത്ത ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

മാ​ർ​ക്ക​റ്റി​ന​ക​ത്തെ കാ​ന​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് ശു​ചീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​ക്കും നോ​ട്ടീ​സ് ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഹു​സൈ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ സ​ത്താ​ർ, വി​നു മോ​ഹ​ൻ, ഹ​നീ​സ്, അ​നീ​സ്, അ​ഞ്ജു ടി.​ആ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ക്ക​റ്റി​ന​ക​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ അ​റി​യി​ച്ചു.