തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഉ​ര​സ​ലി​ൽ ക​ലാ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട് ജീ​വ​ന​ക്കാ​ർ.

ഇന്നലെ വൈ​കി​ട്ട് 5.45ന് ​വ​ട​ക്കേ​ക്കോ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​നി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ​രാ​ക്ര​മം മൂ​ലം യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യ​ത്.

എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ത്സ​ര​യോ​ട്ടം ന​ട​ത്തി പോ​വു​ക​യാ​യി​രു​ന്ന ഹോ​ളി കിംഗ്സ്, ല​ക്ഷ്​മി ബ​സു​ക​ളാ​ണ് വ​ട​ക്കേ​ക്കോ​ട്ട​യി​ൽ വ​ച്ച് മ​ത്സ​ര​യോ​ട്ട​ത്തി​നി​ട​യി​ൽ ത​മ്മി​ൽ ഉ​ര​സി​യ​ത്.