മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് ബി ​വോ​ക് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കു​ക​ൾ. 2022-25 വ​ർ​ഷ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കു​ക​ൾ ല​ഭി​ച്ച​ത്.

ഒ​ന്നും, എ​ട്ടും ഒ​ഴി​കെ പ​ത്തി​ൽ എ​ട്ട് റാ​ങ്കും നേ​ടി​യാ​ണ് നി​ർ​മ​ല കോ​ള​ജി​ലെ ബി​വോ​ക് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. വി.​ബി. സ​ഹ​ലാ​മോ​ൾ ര​ണ്ടാം റാ​ങ്കും, ന​യ​ന ഷാ​ജി മൂ​ന്നാം റാ​ങ്കും നേ​ടി.

ഗൗ​രി​പ്രി​യ ബാ​ബു, അ​ഭി​മ​ന്യു ജെ. ​നാ​ഥ്, ആ​ൽ​ഫ്ര​ഡ് സ​ണ്ണി, എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം നാ​ല് മു​ത​ൽ ഏ​ഴു വ​രെ റാ​ങ്കു​ക​ളും ക​ര​സ്ഥ​മാ​ക്കി. ആ​ൽ​ഫി​ൻ ജോ​സ് ഒ​ന്പ​താം റാ​ങ്കും, ബാ​ദു​ഷ മൈ​ദീ​ൻ പ​ത്താം റാ​ങ്കും നേ​ടി. ബി ​വോ​ക് വി​ഭാ​ഗ​മാ​ണ് കോ​ള​ജി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റാ​ങ്കു​ക​ൾ നേ​ടി​യ​ത്.

നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഫ​ലം​പ്ര​കാ​രം കോ​ള​ജി​ന് 36 റാ​ങ്കു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ബി​വോ​ക് ഫ​ല പ്ര​ഖ്യാ​പ​ന​ത്തോ​ടെ നി​ർ​മ​ല കോ​ളേ​ജി​ന് 44 റാ​ങ്കു​ക​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ നേ​ടാ​നാ​യി.