‘സ്നേഹ കൈനീട്ടം’ഉദ്ഘാടനം ചെയ്തു
1563751
Saturday, May 31, 2025 4:42 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ നൽകുന്ന അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ പദ്ധതി സ്നേഹ കൈനീട്ടം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ക്ഷേമ പ്രവർത്തന രംഗത്ത് മാതൃകയായ എന്റെ നാട് കൂട്ടായ്മയുടെ പദ്ധതികളിൽ ഏറ്റവും ശ്രേഷ്ഠമായ പദ്ധതിയാണ് സ്നേഹകൈനീട്ടമെന്ന് ഡീൻ പറഞ്ഞു.
ലയണ്‍സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ചലച്ചിത്രതാരം മിയ ജോർജ് പെൻഷൻ വിതരണം നടത്തി.
നിരാലംബരായ ഒറ്റപ്പെട്ട് കഴിയുന്ന 101 അമ്മമാർക്കാണ് 1000 രൂപ വീതം എല്ലാ മാസവും നൽകുന്നത്. ഡയാലിസിസ് രോഗികൾക്കുള്ള കൂപ്പണുകൾ, കിടപ്പു രോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള പെൻഷൻ തുടങ്ങിയ കരുതൽ പദ്ധതികളുടെ തുടർച്ചയാണ് ’സ്നേഹ കൈ നീട്ട’വും നടപ്പാക്കുന്നത്.
ജെസി സാജു, പ്രഫ. കെ.എം. കുര്യാക്കോസ്, പ്രിൻസ് വർക്കി, ബിജി ഷിബു, സി.കെ. സത്യൻ, ജോഷി പൊട്ടയ്ക്കൽ, സി.ജെ എൽദോസ്, ഡാമി പോൾ, ജെയിംസ് കോറന്പേൽ, എം.കെ വേണു, ഷിബു കുര്യാക്കോസ്, ജോർജ് മാത്യു അന്പാട്ട്,
അമീർ അലി, സത്താർ വട്ടക്കുടി, എം.എം അബ്ദുറഹിമാൻ, നോബ് മാത്യു, സിന്ധു ജിജോ, ലിസി പോൾ, ബബിത മത്തായി, വത്സ ജോർജ്, പി.എ.പാദുഷ എന്നിവർ പങ്കെടുത്തു.