ജാതിയധിക്ഷേപം: ബിജെപിയുടെ പരാതി പട്ടികജാതി കമ്മീഷൻ തള്ളി
1564009
Sunday, June 1, 2025 4:57 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാറിനെതിരെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ പട്ടികജാതി കമ്മീഷന് നൽകിയ പരാതി കമ്മീഷൻ തള്ളിക്കളഞ്ഞു.
നഗരസഭയിലെ എംസിഎഫ് നിർമാണവുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ പി.കെ. പീതാംബരനെ ജാതീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ജാതിയധിക്ഷേപം ഇല്ലെന്ന് കണ്ടെത്തി പരാതിയിലെ തുടർനടപടി അവസാനിപ്പിച്ചതായി കമ്മീഷൻ അറിയിച്ചു.