തൃ​പ്പൂ​ണി​ത്തു​റ: ആം​ബു​ല​ൻ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം മോ​ന​പ്പി​ള്ളി ചി​റ്റേ​ക്ക​ട​വ് റോ​ഡ് എ​വൂ​ർ രേ​വ​തി വീ​ട്ടി​ൽ അ​ഡ്വ. ഏ​ബ്ര​ഹാം സാം​സ​ണി​ന്‍റെ മ​ക​ൻ ബ്ല​സ​ണ്‍ ഏ​ബ്ര​ഹാം സാം​സ​ണ്‍ (23) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി 11.45 ഓ​ടെ തെ​ക്കും​ഭാ​ഗം ക​ണ്ണ​ൻ​കു​ള​ങ്ങ​ര ഫ​യ​ർ സ്റ്റേ​ഷ​ൻ ക​വ​ല​യ്ക്ക​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. പു​തി​യ​കാ​വ് ഭാ​ഗ​ത്തു​നി​ന്നും രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ബ്ല​സ​ണ്‍ സ​ഞ്ച​രി​ച്ച ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ത​ല​യ​ടി​ച്ചു വീ​ണ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

ബാം​ഗ​ളൂ​രു ബി​എം​ഡ​ബ്ല്യു ഷോ​റൂം ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ചെ​ങ്ങ​ന്നൂ​ർ കോ​യി​പ്രം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. അ​മ്മ: അ​ഡ്വ. ലൗ​ലി ഏ​ബ്ര​ഹാം. സ​ഹോ​ദ​ര​ൻ: അ​ലോ​ക് ഏ​ബ്ര​ഹാം.