ഫോ​ർ​ട്ടു​കൊ​ച്ചി: നോ​ർ​ത്ത് കു​മ്പ​ള​ങ്ങി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ആ​ന്‍റ​ണി നെ​ടും​പ​റ​മ്പി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ നി​ക്സ​ൺ പൊ​ള്ള​യി​ലാ​ണ് പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്ത​ത്. നി​ക്സ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ജോ​സ​ഫ് പൊ​ള്ള​യി​ൽ, മെ​യ്ബി​ൾ ജോ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പി​ക റോ​സി മി​നി, അ​ധ്യാ​പി​ക​മാ​രാ​യ എ​ൽ​സാ ലൗ​ബി, ഫെ​മി​ലി​യ, ട്രീ​സ അ​നീ​റ്റ , സി​മി, സീ​മ,അ​നി​ജ , ദീ​പി​ക പ്ര​തി​നി​ധി​ക​ളാ​യ അ​നി​ത അ​നി​ൽ, പോ​ൾ ബെ​ന്നി പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.