ഹോട്ടലിന് ലൈസൻസില്ല; 5,000 രൂപ പിഴ
1574275
Wednesday, July 9, 2025 4:58 AM IST
ആലുവ: പഞ്ചായത്ത് ഓഫീസിന് മുന്നിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോട്ടൽ ലൈസൻസില്ലെത്ത പരാതിയെ തുടർന്ന് പ്രവർത്തനം നിർത്തിവയ്ക്കാൻ സെക്രട്ടറി നോട്ടീസ് നൽകി. ദേശീയപാതയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന മരുഭൂമിയിലെ ചായക്കട എന്ന ഹോട്ടലിനാണ് നിർത്തിവയ്ക്കാനും 5,000 രൂപ പിഴ അടയ്ക്കാനും നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ലൈസൻസ് ഇല്ലാതെയും മതിയായ ശുചിത്വ സംവിധാനങ്ങൾ ഒരുക്കാതെയും ഭക്ഷണ ശാല നടത്തുന്നതായി കണ്ടെത്തിയത്. ചൂർണിക്കര സ്വദേശി നൽകിയ പരാതിയിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. എന്നാൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് അധികൃതർ മൗനാനുവാദം കൊടുത്തതായാണ് സൂചന.