സെന്റ് തെരേസാസിൽ ബിരുദദാന ചടങ്ങ്
1574274
Wednesday, July 9, 2025 4:44 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബിരുദദാന ചടങ്ങ് ജില്ല അസി. കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ആത്മവിശ്വാസം വളർത്തുകയും സാമ്പത്തികമായി സ്വതന്ത്രയാവുകയും ചെയ്യേണ്ടതു പ്രധാനമാണെന്ന് അവർ ഓർമിപ്പിച്ചു.
സിസ്റ്റർ ടെസ, സിസ്റ്റർ ഫ്രാൻസിസ് ആൻ, പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, ഡോ. അർസല പോൾ എന്നിവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലെ ഉന്നതവിജയികളെ അസി. കളക്ടർ ആദരിച്ചു.