കാപ്പ ചുമത്തി ജയിലിലടച്ചു
1574270
Wednesday, July 9, 2025 4:44 AM IST
പറവൂർ: കൊലപാതക കേസിലെ പ്രതി കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ ആഷിക്ക് ജോൺസണെ (28) കാപ്പ ചുമത്തി ജയിലിലടച്ചു. വടക്കേക്കര, മാനന്തവാടി, തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായതടസം ചെയ്യൽ, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണിയാൾ.
കഴിഞ്ഞ മാർച്ചിൽ ബിജു ജോസഫ് എന്നയാളെ കൊലപ്പെടുത്തി തൊടുപുഴ പഞ്ചവടിപ്പാലത്തെ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ വേസ്റ്റ് ടാങ്കിൽ മറവ് ചെയ്ത കേസിൽ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയായതിനെ തുടർന്നാണ് നടപടി.