പെരുമ്പാവൂരിൽ വൈസ്മെൻ ഇന്റർനാഷണൽ സോൺ-ഡിസ്ട്രിക്ട് സമ്മേളനം
1574273
Wednesday, July 9, 2025 4:44 AM IST
പെരുമ്പാവൂർ: ഈ വർഷം ആയിരം ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് വൈസ്മെൻ ഇന്റർനാഷണൽ സോൺ-ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു. വൈസ്മെൻ സോൺ-ഡിസ്ട്രിക്റ്റ് സമ്മേളനം പെരുമ്പാവൂരിലെ ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്നു.
ലെഫ്റ്റനന്റ് റീജിയണൽ ഡയറക്ടറായി ഡാനി സ്കറിയ ലുക്കും ഡിസ്ട്രിക്ട് ഗവർണറായി മാത്യൂസ് കാക്കൂരാനും ചുമതലയെടുത്തു. സമ്മേളനം മിഡ് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ സാജു എം. കറുത്തേടം ഉദ്ഘാടനം ചെയ്തു.
സോൺ-ഡിസ്ട്രിക്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മിഡ് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ പി.ജെ. കുര്യാച്ചൻ നിർവഹിച്ചു. ലെഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ അഡ്വ. വർഗീസ് മൂലൻ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.
സോൺ-ഡിസ്ട്രിക്ട് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ലബ്ബുകൾക്കും വ്യക്തികൾക്കും നൽകുന്ന അവാർഡുകളുടെ ഉദ്ഘാടന കർമം വൈസ്മെൻ ഇന്റർനാഷണൽ കൗൺസിൽ അംഗം മാത്യൂസ് എബ്രഹാം നിർവഹിച്ചു.