ലിറ്റില്‍ സോയ് 2.0യിൽ പുതിയ മെനു
1574272
Wednesday, July 9, 2025 4:44 AM IST
കൊച്ചി: പനന്പിള്ളി നഗറിലെ ലിറ്റില്‍ സോയ് 2.0യിൽ ഇനി വൈവിധ്യമാർന്ന സ്ട്രീറ്റ് ഭക്ഷണ രുചികളും. ബാങ്കോക്കിലെയും പെനാങ്ങിലെയും ജക്കാര്‍ത്തയിലെയും സ്ട്രീറ്റ് ഫുഡ് രുചിയനുഭവങ്ങൾ ഇവിടെ ലഭിക്കും.
തായ് ശൈലിയിലുള്ള ഗ്രില്‍ഡ് സ്റ്റഫ്ഡ് ചിക്കന്‍ വിംഗ്സിന്റെ (പീക്ക് ഗായ് യാംഗ്) മയപ്പെടുത്തുന്ന ഗ്ലേസ്, സ്പൈസി ബാംഗ് ബാംഗ് സ്പൈസി കോളിഫ്ളവര്‍, സാംബാല്‍ ചേര്‍ത്ത ഗ്രില്‍ ബാലിനീസ് ബേ പ്രോണ്‍സ്, മലായ് നാസി മാമാക് തുടങ്ങിയവ ഇവിടെയുണ്ടാകും.
പ്രശസ്തമായ ഭക്ഷണശാലകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ വിഭവങ്ങളാണ് ലിറ്റില്‍ സോയിയുടെ അടുക്കളയില്‍ ഒരുക്കുന്നത്. ക്ലാസിക് വിഭവങ്ങള്‍ക്ക് മാറ്റമില്ല. കൊറിയന്‍ ബുള്ഡാക്ക് ചിക്കന്‍, ഇചിറാക്കു രാമെന്‍, എക്സ്ഒ ഫ്രൈഡ് റൈസ് ബൗള്‍ തുടങ്ങിയ ജനപ്രിയ വിഭവങ്ങളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.