ഇടക്കുന്നിയിൽ മണ്ണിടിഞ്ഞു
1546432
Tuesday, April 29, 2025 1:55 AM IST
എരുമപ്പെട്ടി: വേലൂർ പഴവൂർ ഇടക്കുന്നിയിൽ മണ്ണിടിഞ്ഞ് പാറകളും മരങ്ങളും റോഡിലേക്ക് വീഴുന്നത് പതിവാകുന്നു. റോഡിന് ഇരുവശവും സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ. എരുമപ്പെട്ടി - വേലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പഴവൂർ ഇടക്കുന്നി റോഡ്.
വേലൂരിൽ നിന്ന് കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാന പാതയിലേക്കുമുള്ള റോഡായതിനാൽ നിരവധി വാഹനങ്ങൾ ഇടക്കുന്നി വഴിയാണ് സഞ്ചരിക്കുന്നത്. 300 മീറ്ററോളം ദൂരം വനത്തിനുള്ളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. ഈ പ്രദേശത്താണ് റോഡരികിലെ കുന്നിൻ ചെരുവിൽ നിന്ന് മരങ്ങളും വലിയ പാറകളും ഇടിഞ്ഞ് വീഴുന്നത്. മണ്ണിടിഞ്ഞ് നിരവധി മരങ്ങൾ മറിഞ്ഞ് വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നുണ്ട്.
റോഡരികിലെ വലിയ മുളങ്കുടും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കുന്നിടിയുന്ന പ്രദേശത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും റോഡരുകിലെ മരത്തടികൾ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ട്രാൻസ്ഫോർമറിന്
തീപിടിച്ചു
കുന്നംകുളം: ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വടക്കാഞ്ചേരി റോഡിലെ ഗുഡ് ഷെപ്പേഡിന് മുന്നിലുള്ള ട്രാൻസ്ഫോർമറിന് തീപിടിച്ചു. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു.