പൂജാമഹോത്സവം തുടങ്ങി
1546893
Wednesday, April 30, 2025 6:59 AM IST
ചേലക്കര: ശ്രീ മാരിയമ്മൻ പൂജമഹോത്സവത്തിനു ആരംഭംകുറിച്ചു. ഇന്നും നാളെയും അതിവിപുലമായ പരിപാടികളോടെ നടക്കും. ഇന്നലെ ഏഴിന് ഗംഗ കരയിൽനിന്നും അമ്മൻകരകങ്ങൾ, ഉടുക്കുപാട്ട്, ആട്ടക്കരകം, പാണ്ടിമേളം, ഗജവീരന്മാരുടെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പ്, പാണ്ടിമേളം, പ്രസാദഊട്ട്, നിറമാല, ദീപാരാധന, സോപാനസംഗീതം, മെഗാഷൊ എന്നിവ നടന്നു.
ഇന്നു രാവിലെ ഒന്പതിനു വിളക്കുപൂജ, 12 ന് പ്രസാദഊട്ട്, വൈകീട്ട് അഞ്ചിന് രാജകീയ വിളക്ക് ഘോഷയാത്ര.
നാളെ രാവിലെ ഒന്പതിന് മഹാപൊങ്കാല, 12ന് പ്രസാദഊട്ട്. 7.30ന് അമ്മൻ കരകങ്ങൾ ശ്രീകോവിലിൽ നിന്ന് മഞ്ഞൾ നീരാട്ടോടുകൂടി ഗ്രഹപ്പൂജയ്ക്ക് പുറപ്പെടും. 10 ന് അമ്മൻ കരകങ്ങൾ ഗംഗ കരയിൽ നിമഞ്ജനം ചെയ്യും.