ക്ഷേത്രത്തിൽ ഇന്നലെ നടന്നത് 153 വിവാഹങ്ങൾ
1547095
Thursday, May 1, 2025 1:12 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ അക്ഷയതൃതീയ ദിനത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ 153 വിവാഹങ്ങളും 431 ചോറൂൺ വഴിപാടും നടന്നു. വിവാഹങ്ങളും ദർശനവും സുഗമമാക്കുന്നതിന് ദേവസ്വം മുന്നൊരുക്കങ്ങൾ നടത്തിയതു ഭക്തർക്ക് ഉപകാരപ്രദമായി.
പുലർച്ചെ നിർമാല്യം മുതൽത്തന്നെ ഭക്തരെ കൊടിമരംവഴി നേരിട്ട് പ്രവേശിപ്പിച്ചു. വിവാഹ ക്രമീകരണങ്ങൾക്കായി കിഴക്കേ നടപ്പുരയിൽ വൺവെ സംവിധാനം ഏർപ്പെടുത്തിയതും വിവാഹ സംഘങ്ങൾക്ക് ടോക്കൺ നൽകി ക്രമീകരണം ഒരുക്കിയതും വിവാഹങ്ങൾ സുഗമമാക്കി.
ഇന്നലെ ക്ഷേത്രത്തിൽ 63.98 ലക്ഷത്തിന്റെ വഴിപാട് നടന്നു. ഇതിൽ 15.3 ലക്ഷത്തിന്റെ തുലാഭാരം വഴിപാടും 17.06 ലക്ഷത്തിന്റെ നെയ്വിളക്ക് വഴിപാടുമാണ്. വൈശാഖം തുടങ്ങിയതോടെ ദിവസവും വലിയ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കലിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുക്കി.
അക്ഷയ ത്രിതീയയുടെ ഭാഗ മായി ക്ഷേത്രം പത്തുകാരുടെ വകയായി ചുറ്റുവിളക്കും ഉണ്ടാ യി.