വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കണം: കേരള വഴിവാണിഭസഭ
1546918
Wednesday, April 30, 2025 7:12 AM IST
തൃശൂർ: വഴിയോരക്കച്ചവടക്കാരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്നു കേരള വഴിവാണിഭസഭ സംസ്ഥാന ജനറൽ കൗണ്‍സിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രാദേശിക അടിസ്ഥാനത്തിൽ വഴിയോരക്കച്ചവടക്കാരുടെ ഡാറ്റ തയാറാക്കി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ വേണ്ട നടപടികൾ സർക്കാർ അടിയന്തരമായി കൈക്കൊള്ളണമെന്ന് കൗണ്‍സിൽ ആവശ്യപ്പെട്ടു.
ഹിന്ദ് മസ്ദൂർ സഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജോഷി ജനറൽ കൗണ്‍സിൽ ഉദ്ഘാടനം ചെയ്തു. എം.എൻ. സുരേഷ്, രാഹുൽ വി. നായർ, രാഘവൻ മുളങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനഭാരവാഹികൾ: കെ.സി. കാർത്തികേയൻ -പ്രസിഡന്റ് , വിൽസണ്‍ പണ്ടാരവളപ്പിൽ - ജനറൽ സെക്രട്ടറി, തോമസ് ആന്പക്കാടൻ, ടി.എൽ. ദാസ് -വൈസ് പ്രസിഡന്റുമാർ, വേണു കോങ്ങാട്ട് -സെക്രട്ടറി, ഷീജ കുമാരി - ട്രഷറർ.