മെൽവിൻ ചൊവ്വല്ലൂർ, റെൽഹിൻ കള്ളിക്കാടൻ തിരുപ്പട്ടം സ്വീകരിച്ചു
1547101
Thursday, May 1, 2025 1:12 AM IST
മറ്റം: ഡീക്കൻ മെൽവിൻ ചൊവ്വല്ലൂർ രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. ബിഷപ് മാർ പോൾ ആലപ്പാട്ടിനെയും ഡീക്കനെയും നിത്യസഹായമാതാ തീർഥകേന്ദ്രത്തിന്റെ അടിവാരത്തുനിന്നും ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ സ്വീകരിച്ചു.
തിരുപ്പട്ടദാനശുശ്രൂഷയിൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി വൈസ് റെക്ടർ ഫാ. ലിന്റോ കുറ്റിക്കാടൻ തിരുക്കർമങ്ങൾക്ക് ആർച്ച്ഡീക്കനായി. മോണ്‍. ജീജോ ചാലയ്ക്കൽ, ഫാ. ജോയ് ചിറ്റിലപ്പിള്ളി, ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. ഷാജു ഉൗക്കൻ, ഫാ. ഡേവിസ് പനംകുളം, ഫാ. ക്രിസ്റ്റി ചിരിയങ്കണ്ടത്ത്, ഫാ. സജീവ് ഇമ്മട്ടി എന്നിവർ സഹകാർമികരായി.
നിരവധി വൈദികരും സന്യസ്തരും ഇടവകജനങ്ങളും ബന്ധുമിത്രാദികളും സാക്ഷിയായി. വികാരി റവ.ഡോ. ഫ്രാൻസിസ് ആളൂർ, അസി. വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കൽ, ട്രസ്റ്റിമാരായ സി.കെ. ജോയ്, ജോണ്സണ് കാക്കശേരി, പി.എ. സ്റ്റീഫൻ, ജോണ്സണ് സി. തോമസ്, തിരുപ്പട്ടസ്വീകരണ കമ്മിറ്റി അംഗങ്ങളായ സി.എൽ. ആന്റണി, പി.ടി. സേവി, ഇ.എഫ്. സണ്ണി, അലക്സ് ജോസ് കെ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
കോടന്നൂർ: ഡീക്കൻ റെൽഹിൻ കള്ളിക്കാടൻ രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് നവവൈദികന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
നേരത്തേ കോടന്നൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ആന്റണി ആലുക്കയുടെ നേതൃത്വത്തിൽ കൈക്കാരന്മാരും വിവിധ കണ്‍വീനർമാരും ഇടവക ജനങ്ങളും ചേർന്ന് ബിഷപ് മാർ പോൾ ആലപ്പാട്ടിനെയും ഡീക്കൻ റെൽഹിനെയും കോടന്നൂർ സെന്ററിൽനിന്ന് മാലയിട്ട് സ്വീകരിച്ച് വാദ്യഘോഷങ്ങളുടെയും പട്ടുകുടകളുടെയും അകന്പടിയോടെ പള്ളിയിലേക്ക് ആനയിച്ചു.
തിരുപ്പട്ടസ്വീകരണത്തിനുശേഷം ഫാ. ആന്റണി ആലുക്കയുടെ അധ്യക്ഷതയിൽ അനുമോദനയോഗം നടന്നു. ഒല്ലൂർ ഫൊറോന വികാരി ഫാ.വർഗീസ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. രാമനാഥപുരം മിഷൻ രൂപതയ്ക്കു വേണ്ടി കോടന്നൂർ ഇടവകയുടെ സ്നേഹസമ്മാനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ബിഷപ്പിനു കൈമാറി.