അ​വി​ട്ട​ത്തൂ​ര്‍: രാ​ജ്യ​സ​ഭാം​ഗം പി.​ടി. ഉ​ഷ​യു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ച വേ​ളൂ​ക്ക​ര അ​വി​ട്ട​ത്തൂ​ര്‍ തേ​മാ​ലി​ത്ത​റ റോ​ഡി​ന്‍റെ ഉ​ദ്ഘ​ട​ന​വും കാ​യി​ക​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും പി.​ടി. ഉ​ഷ നി​ര്‍​വ​ഹി​ച്ചു.

10 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. അ​വി​ട്ട​ത്തൂ​ര്‍ എ​ല്‍​ബി​എ​സ്എം സ്‌​കൂ​ളി​ലെ ഫു​ട്‌​ബോ​ള്‍ ക്ല​ബി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളും ഓ​ങ്ങി​ച്ചി​റ നീ​ന്ത​ല്‍​കു​ള​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ച​ര്‍​ച്ച​ചെ​യ്തു.

അ​വി​ട്ട​ത്തൂ​ര്‍ തേ​മാ​ലി​ത്ത​റ പ​രി​സ​ര​ത്തു​ന​ട​ന്ന ച​ട​ങ്ങി​ല്‍ വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ധ​നേഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ ശ്യാം​രാ​ജ് തെ​ക്കാ​ട്ട്, ആ​ര്‍​എ​സ്എ​സ് സം​സ്ഥാ​ന പ്രാ​ന്ത‌കാ​ര്യ​വാ​ഹ് പി.​എ​ന്‍. ഈ​ശ്വ​ര​ന്‍, ത​പ​സ്യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​സി. സു​രേ​ഷ്, ക്രൈ​സ്റ്റ് കോ​ള​ജ് മാനേ ജർ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യ​ഗം സ​ന്തോ​ഷ് ചെ​റാ​കു​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.