പണം തട്ടിയെടുത്ത കേസിൽ യുവാവിനെ അസ്റ്റു ചെയ്തു
1547097
Thursday, May 1, 2025 1:12 AM IST
പഴയന്നൂർ: പലരിൽനിന്നായി പണം തട്ടിയെടുത്ത കേസിൽ പഴയന്നൂർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥ ലം നൽകാമെന്നും ബിസിനസിൽ പങ്കാളിയാക്കാമെ ന്നും പറഞ്ഞ് വിവിധ വ്യക്തികളിൽനിന്ന് പണം തട്ടിയെടുത്തെന്നാണു പരാതി.
പഴയന്നൂർ ചീരക്കുഴി കുന്നമംഗലത്ത് വീട്ടിൽ സുരേഷിനെ (തണൽ സുര -45) പോലീസ് അറസ്റ്റ് ചെയ്തു. അരക്കോടിയോളം രൂപ വിവിധ വ്യക്തികളിൽ നിന്നായി തട്ടിയെടുത്തെന്ന് പറയുന്നു. ചീരക്കുഴി ഭാഗത്ത് 15 ലക്ഷം രൂപയ്ക്ക് 10 സെന്റ് വാങ്ങിനൽകാമെന്ന് പറഞ്ഞാണ് വടക്കേത്തറ കളരിക്കൽ ഇന്ദിരയുടെ പക്കൽ നിന്നും പലപ്പോഴായി 1,80,000 രൂപ ഇയാൾ കൈപ്പറ്റിയത്. പിന്നീട് ഒന്നരവർഷം കഴിഞ്ഞിട്ടും സ്ഥലം വാങ്ങി നൽകാതെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരി പോ ലീസിനെ സമീപിച്ചത്.
തിരുവില്വാമല സ്വദേശിനിയിൽനിന്നും ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപയും തട്ടിയെടുത്തതായി പറയുന്നു. ഇത്തരത്തിൽ നിരവധിപേരെ കബളിപ്പിച്ച് 50 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ച വിവരം. പരാതിക്കാർ ഏറെയും സ്ത്രീകളാണ്. വരും ദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി രംഗത്തുവരാൻ സാധ്യതയുണ്ട്. നിലവിൽ ഏഴുപേരുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് ബഷീർ പറഞ്ഞു.