കുരിയച്ചിറ സെന്റ് ജോസഫ്സ് ദേവാലയ കൂദാശ ഇന്ന്
1546919
Wednesday, April 30, 2025 7:12 AM IST
കുരിയച്ചിറ: നവീകരിച്ച കുരിയച്ചിറ സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ കൂദാശാകർമം ഇന്നുരാവിലെ 10ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.
വികാരി ഫാ. തോമസ് വടക്കൂട്ട്, സഹവികാരി ഫാ. ജിയോ വേലൂക്കാരൻ, അജപാലനസഹായി ഫാ. അക്ഷയ് കുന്നേൽ എംഎസ്ജി, ജനറൽ കണ്‍വീനർ പോൾ ആലുക്ക, നടത്തുകൈക്കാരൻമാരായ ഡേവിസ് കുണ്ടുകുളങ്ങര, ജോസി ചീനിക്കൽ, ആന്റണി ചിറമേൽ, തോമസ് എലുവത്തിങ്കൽ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകും.