പന്തലുകളിൽ വിരിയും ഡിജിറ്റൽ വിസ്മയം
1547099
Thursday, May 1, 2025 1:12 AM IST
സി.ജി. ജിജാസൽ
തൃശൂർ: എല്ലാ കണ്ണുകളും പന്തലിലേക്ക്. ആരു നേടും വർണപ്പകിട്ടിൽ ഒന്നാംസ്ഥാനം. തൃശൂർ പൂരപ്പന്തലുകളുടെ നിർമാണം പുരോഗമിക്കവെ ഉയരുന്ന ചോദ്യമിതാണ്.
വിശ്വപ്രസിദ്ധ പൂരത്തിനു നിറംപകരാൻ ദേവസ്വങ്ങൾ പരസ്പരം മത്സരിക്കുന്പോൾ കാണാൻ പോകുന്ന പൂരം കണ്ടറിയാമെന്നാണ് പന്തൽനിർമാതാക്കളുടെ മറുപടി. ദൃശ്യചാരുതയ്ക്ക് ഒപ്പം സുരക്ഷയ്ക്കും പ്രാധാന്യംനൽകിയാണ് പന്തലുകൾ ഉയർത്തുന്നത്.
പൂരം പ്രദക്ഷിണവഴിയായ സ്വരാജ് റൗണ്ടിൽ പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗത്തുമാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിനു മണികണ്ഠനാലിൽ ഒരു പന്തലേയുള്ളുവെങ്കിൽ തിരുവന്പാടിക്കു നടുവിലാലിലും നായ്ക്കനാലിലും പന്തലുകളുണ്ട്.
ഡിജിറ്റൽ
പന്തൽ
ലോകം മാറുന്പോൾ പന്തലുകളും മാറണ്ടേയെന്നാണ് പാറമേക്കാവിന്റെ പന്തൽനിർമാതാവ് എടപ്പാൾ സ്വദേശി നാദം ബൈജു ചോദിക്കുന്നത്. അതുകൊണ്ടുതന്നെ മണികണ്ഠനാലിൽ ഉയരുന്ന പന്തലിൽ വർണലൈറ്റുകൾക്കുപുറമെ ഇത്തവണ ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെടും.
108 അടി ഉയരത്തിൽ നാലു നിലകളിലായി നിർമിക്കുന്ന പന്തലിൽ ഒരുലക്ഷത്തിലധികം ഡിജിറ്റൽ ലൈറ്റുകളിലാണ് ദൃശ്യവിസ്മയം ഒരുക്കുക. പാറമേക്കാവിനുവേണ്ടി ഇത് അഞ്ചാംതവണയാണ് ബൈജു പന്തൽ ഒരുക്കുന്നത്.
വീണ്ടും
സെയ്തലവി
ആചാരപ്രകാരം ഏറെ പ്രാധാന്യമുള്ള നടുവിലാലിലെ തിരുവന്പാടി വിഭാഗത്തിന്റെ പന്തലിന് ഇത്തവണ ചുക്കാൻ പിടിക്കുന്നതു ചെറുതുരുത്തി സ്വദേശി സെയ്തലവിയാണ്.
തൃശൂർ പൂരത്തിനായി 16-ാം വർഷമാണ് സെയ്തലവിയും സംഘവും പന്തൽ ഒരുക്കുന്നത്. 110 അടിയോളം ഉയരത്തിൽ ഗോപുരമാതൃകയിൽ നിർമിക്കുന്ന പന്തലിൽ ഡിജിറ്റൽ ലൈറ്റുകളാൽ വർണങ്ങൾ വിസ്മയം രചിക്കുന്പോൾ പലവിധ സർപ്രൈസുകളും കണ്ടറിയാനുണ്ടാവുമെന്നു സെയ്തലവി പറഞ്ഞു. പന്തലിന്റെ മൂന്നുവശങ്ങളിലും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കും.
മണികണ്ഠന്റെ
കരവിരുത്
തിരുവന്പാടി വിഭാഗത്തിന്റെ നായ്ക്കനാൽ പന്തലിന് ഈ വർഷവും ചേറൂർ സ്വദേശി പള്ളത്ത് മണികണ്ഠനാണ് നേതൃത്വം നൽകുന്നത്.
90 അടി ഉയരത്തിൽ 32 അടി വീതിയിൽ നിർമാണം പുരോഗമിക്കുന്ന ബഹുനിലപ്പന്തൽ പൂർണമായും ഡിജിറ്റൽ സ്റ്റൈലിൽതന്നെയാണ് കാഴ്ചക്കാർക്കുമുൻപിൽ തെളിയുക. തൃശൂർ പൂരത്തിൽ ആറാംവർഷമാണ് മണികണ്ഠൻ പന്തൽ ഒരുക്കുന്നത്. ക്ഷേത്രമാതൃകയിൽ നാലുനിലകളിലായി ഉയരുന്ന പന്തലിന്റെ നാലുവശങ്ങളിലും വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിക്കും. പന്തലുകളുടെ കൂട്ടത്തിൽ ചെറുതാണെങ്കിലും കാഴ്ചയിൽ നായ്ക്കനാൽ പന്തൽ മുൻപിലുണ്ടാകുമെന്നും തൊഴിലാളികളും പൂരപ്രേമികളും ഒരേസ്വരത്തിൽ അവകാശപ്പെടുന്നു.
പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക്...
മുൻകരുതൽ എടുക്കാം,
നിർജലീകരണം ഒഴിവാക്കാം
തൃശൂർ: കഴിഞ്ഞ വർഷങ്ങളിൽ പൂരത്തോടനുബന്ധിച്ചു നിർജലീകരണംമൂലവും മറ്റും ആയിരത്തിലധികംപേർ ആരോഗ്യവകുപ്പിന്റെ പവലിയനിൽ വൈദ്യസഹായം തേടി. 250 ൽ അധികംപേർക്കു കിടത്തിചികിത്സ നൽകി. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്.
· പൂരത്തിനു രണ്ടുദിവസം മുൻപുമുതലെങ്കിലും വെള്ളം
ധാ രാളമായി കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴി
ക്കേണ്ടതുമാണ്.
· പൂരത്തിനു വരുന്ന ദിവസം രാവിലെമുതൽ ഉപ്പിട്ട നാര
ങ്ങാ വെള്ളം, കഞ്ഞിവെള്ളം ഉൾപ്പെടെ ഏഴുമുതൽ 10
ഗ്ലാസ് വരെ വെള്ളം പൂരപ്പറന്പിൽ എത്തുന്നതിനുമുൻപ്
കുടിക്കേണ്ടതാണ്.
· വെള്ളം എല്ലായ്പ്പോഴും കൈയിൽ കരുതേണ്ടതാണ്.
· കുട, തൊപ്പി ധരിക്കണം.
· ജലാംശം കൂടുതലുള്ള തണ്ണിമത്തൻപോലുള്ള
പഴങ്ങൾ ധാരാളമായി കഴിക്കണം.
· കഴിയുന്നതും തണലിൽ നിൽക്കണം.
· മദ്യപിച്ചിട്ടുണ്ടെങ്കിൽ നിർജലീകരണം കൂടാൻ സാധ്യ
ത യു ണ്ട്.
· ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ തോന്നുകയാണെ
ങ്കി ൽ ഉടൻതന്നെ അടുത്തുള്ള മെഡിക്കൽ ടീം ആംബു
ലൻസിന്റെ സേവനം പ്രയോജനപ്പെടുത്തുക.