വണികവൈശ്യ മഹിളാ ഫെഡറേഷന് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: തോമസ് ഉണ്ണിയാടന്
1546904
Wednesday, April 30, 2025 6:59 AM IST
ഇരിങ്ങാലക്കുട: കേരള വണികവൈശ്യ മഹിളാ ഫെഡറേഷന് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് തോമസ് ഉണ്ണിയാടന് പറഞ്ഞു.
കേരള വണിക വൈശ്യ മഹിളാ ഫെഡറേഷന് തൃശൂര്‍ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്കവികസന കമ്മീഷന്റെ മൈക്രോ ക്രെഡിറ്റ് പദ്ധതിയില്‍ കെവിവിഎംഎഫിനെ ഉള്‍പ്പെടുത്തണമെന്ന് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി ചേനോത്തുപറമ്പില്‍ അധ്യക്ഷതവഹിച്ചു.
കെവിവിഎസ് സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പന് ചെട്ടിയാര്‍, ജില്ലാ പ്രസിഡന്റ് എം.കെ. സേതുമാധവന്, കെവിവിഎംഎഫ് സംസ്ഥാന പ്രസിഡന്റ് അനന്തലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.