കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1547089
Thursday, May 1, 2025 1:12 AM IST
ചാലക്കുടി: ഒഡിഷയിൽ നിന്നും വില്പനയ്ക്കായി രഹസ്യമായി കടത്തിക്കൊണ്ടുവന്ന 1.885 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ വാഹന പരിശോധനയിൽ പോലീസ് പിടികൂടി. മാള മടത്തുംപടി പയ്യപ്പിള്ളി വീട്ടിൽ ജസ്റ്റിൻ (25 ) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് യാത്രക്കാരനായ യുവാവിന്റെ കൈയിലുണ്ടായിരുന്ന ട്രാവൽബാഗിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങൾ, ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷി പ്രസാദ്, അഡീഷണൽ എസ്ഐമാരായ ഹരിശങ്കർ പ്രസാദ്, ജെയ്സൻ ജോസഫ്, സീനിയർ സിപിഒമാരായ പി.കെ. രതീഷ്, സി.ആർ. സുരേഷ്, എൻ. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടി കഞ്ചാവ് കണ്ടെടുത്തത്.