അതിരൂപതാദിനം: പന്തലിനു കാൽനാട്ടി
1546894
Wednesday, April 30, 2025 6:59 AM IST
കണ്ടശാംകടവ്: സെന്റ് മേരീസ് നേറ്റിവിറ്റി ഫൊറോന പള്ളിയിൽ മേയ് 20ന് നടക്കാനിരിക്കുന്ന തൃശൂർ അതിരൂപത ദിനാഘോഷത്തിന്റെയും 15, 16, 17, 18 തിയതിക ളിൽ ഫാ. ഡേവിസ് പട്ടത്ത് സി എംഐ ജെറുസലേം ടീം നയിക്കുന്ന ബൈബിൾ കണ്‍വൻഷന്റെയും ഭാഗമായി ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടുകർമം തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര നിർവഹിച്ചു.
വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ ബൈജു ജോർജ്, ജോസഫ് അറക്കൽ, ജയ്സണ്‍ പോൾ തേയ്ക്കാനത്ത്, ജിന്റോ ചാലിശേരി എന്നിവർ നേതൃത്വം നൽകി.