പച്ചളിപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
1546895
Wednesday, April 30, 2025 6:59 AM IST
പുതുക്കാട്: മണ്ണംപേട്ട പച്ചളിപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താ ന് ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കല്ലൂര്‍ മാവിന്‍ചുവട് സ്വദേശി ജിതിന്‍ലാല്‍, എടതിരിഞ്ഞി പുതുപ്പള്ളി വീട്ടില്‍ നസ്മല്‍, കല്ലൂര്‍ ആതൂര് ചിട്ടിയാട്ട് വീട്ടില്‍ ബിഥുന്‍ എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെ യ്തത്. പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ വിശാഖിനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിഥുനെതിരെ ഒരു വര്‍ഷം മുമ്പ് വിശാഖ് പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ എന്‍. പ്രദീപ്, ലിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഥീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.