ആനപ്പാപ്പാനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1546619
Tuesday, April 29, 2025 11:20 PM IST
അരിമ്പൂർ: വെളുത്തൂരിൽ ആനപ്പാപ്പാനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര സ്വദേശി അട്ടാശേരി കൊട്ടാക്കാട്ടുശേരി സ്വദേശി രവി(66)യാണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകീട്ട് മുതൽ ഇയാളെ കാണാതായിരുന്നതായി പറയുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിനിടയിൽ നമ്പോർക്കാവ് ക്ഷേത്രത്തിനു സമീപം ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സാവിത്രി എന്ന ആനയുടെ പാപ്പാനാണ് രവി. വെളുത്തൂരിലുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി തളയ്ക്കുന്നത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി. തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു.