ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ തിരുശേഷിപ്പുപ്രദക്ഷിണം ഭക്തിസാന്ദ്രം
1546911
Wednesday, April 30, 2025 6:59 AM IST
കൊടുങ്ങല്ലൂർ: ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പുപ്രദക്ഷിണം ഭക്തിസാന്ദ്രമായി.
മേയ് 13-നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടുതിരുനാളിന് ഒരുക്കമായുള്ള നവനാൾചൊവ്വയുടെ സമാപനത്തോടനുബന്ധിച്ച്, 1975-ൽ ഡോ. ജോസഫ് കേളന്തറ പ്രതിഷ്ഠ നടത്തിയ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പേടകത്തിൽനിന്ന് പുറത്തെടുത്ത് പ്രദക്ഷിണമായി പൊതുവണക്കത്തിനായി കൊണ്ടുവന്നതു വിശ്വാസികൾക്ക് ആത്മീയഅനുഭവം പകർന്നു.
രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന, തിരുശേഷിപ്പ് പ്രദക്ഷിണം എന്നിവ നടന്നു. തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും അദ്ഭുതരൂപം ദർശിക്കുന്നതിനും പൊൻനാവ് നേർച്ചയ്ക്കും അടിമസമർപ്പണത്തിനും അയൽസംസ്ഥാനങ്ങളിൽനിന്നടക്കം തീർഥാടകരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്.