ദേവാലയങ്ങളിൽ തിരുനാൾ
1547096
Thursday, May 1, 2025 1:12 AM IST
വേലൂർ സെന്റ് ഫ്രാൻസിസ്
സേവ്യർ
വേലൂർ: സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും റോസ പുണ്യവതിയുടെയും തിരുനാളിനു കോടിയേറി. എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോഷി ആളൂർ കൊടിയേറ്റം നിർവഹിച്ചു. 6, 7, 8 തിയതികളിൽ തിരുനാൾ ആഘോഷിക്കും. ഇടവക വികാരി ഫാ. റാഫേൽ താണിശേരി, അസി. വികാരി ഫാ. ജിജി മാളിയേക്കൽ,തിരുനാൾ ജനറൽകൺവീനർ മറഡോണ പീറ്റർ, കൈക്കാരന്മാരായ സാബു കുറ്റിക്കാട്ട്, ഔസേഫ് വാഴപ്പിള്ളി, ബാബു ജോർജ് താണിക്കൽ, ജോസഫ് പുലിക്കോട്ടിൽ, പബ്ലിസിറ്റി കൺവീനർ ബിജു പി. ജോസ്, മറ്റു കൺവീനർമാർ എന്നിവർ നേതൃത്വം നൽകും.
ചിയ്യാരം വിജയമാത
ഒല്ലൂർ: വിജയമാത പള്ളിയിലെ വിജയമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സെബസ്റ്റ്യാ നോസിന്റെയും സംയുക്ത തിരുനാള്‍ മേയ് 10,11,12 തിയതികളില്‍ ആഘോഷിക്കും. രണ്ടിന് വൈകിട്ട് നടക്കുന്ന ദിവ്യബലിക്കുശേഷം ഫൊറോന വികാരി ഫാ. വര്‍ഗീസ് കുത്തൂര്‍ തിരുനാളിന് കൊടിയേറ്റും. ഒമ്പതിന് വൈകീട്ട് ആറിനുള്ള കുര്‍ബാനയ്ക്കുശേഷം മന്ത്രി കെ. രാജന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും.
10ന് വൈകീട്ട് നാലിനുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം കുടുതുറക്കല്‍ ശുശ്രൂഷ, വിവിധ യൂണിറ്റുകളില്‍നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള് രാത്രി 10ന് പള്ളിയില്‍ സമാപിക്കും.തിരുനാള്‍ ദിനമായ 11 ന് ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ.ജോയ് പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് ഫ്യൂഷന്‍ അരങ്ങേറും. 12 ന് ഇടവകയിലെ മരിച്ചവര്‍ക്കു വേണ്ടിയള്ള തിരുക്കര്‍മങ്ങള്‍ നടക്കും. വൈകിട്ട് സംഗീതവിരുന്നും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. പ്രിന്‍സ് പൂവത്തിങ്കല്‍, ഡീക്കൻ സാന്റിയോ എലുവത്തിങ്കല്‍, സിംസണ്‍ പുല്ലുപറമ്പില്‍, ഫ്രിജോ പോള്‍ തട്ടില്‍, റാഫി ഇയ്യൂ, മനോജ് പാല്യേക്കര, വിപിന്‍ എരിഞ്ഞേരി എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കാവീട് സെന്റ്് ജോസഫ്സ്
ഗുരുവായൂർ: കാവീട് സെന്റ്് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മാർത്ത് മറിയത്തിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ അഞ്ചുവരെയുള്ള ദിവസങ്ങിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകീട്ട് വിശുദ്ധ കുർബാനയ്ക്കുശേഷം ഗുരുവായൂർ പോലീസ് എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. മൂന്നിനു രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം കൂടുതുറക്കൽ ശുശ്രൂഷ നടക്കും. തുടർന്ന് 12 യൂണിറ്റുകളിലേക്ക് അമ്പ്, വള, ലില്ലിപ്പൂവ് എന്നിവ ആശീർവദിച്ചു നൽകും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാത്രി പള്ളിയിൽ തിരിച്ചെത്തും.
തിരുനാൾദിനമായ നാലിനു മൂന്നുനേരം വിശുദ്ധ കുർബാന. 10.30ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് ഫാ. പോൾ മുട്ടത്ത് മുഖ്യകർമികനാകും. ഫാ. അജിത്ത് കൊള്ളന്നൂർ സന്ദേശം നൽകും. വൈകീട്ട് തിരുനാൾ പ്രദക്ഷിണം, വർണക്കാഴ്ച എന്നിവയുണ്ടാകും. സമാപന ദിവസമായ അഞ്ചിനു രാവിലെ പൂർവികർക്കായി ഓർമബലിയും വൈകീട്ട് നാടകവും ഉണ്ടാകും.
വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ, ജനറൽ കൺവീനർ സി.വി. ജെയ്സൺ, പിആർഒ എം.എഫ്. ജോയ്, ട്രസ്റ്റിമാരായ സി. ജി. റാഫേൽ, സണ്ണി ചീരൻ, നിധിൻ ചാർളി, പബ്ലിസിറ്റി കൺവീനർ ഷാജൻ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.