"പഴമയുടെ ബാല്യങ്ങളിലേക്ക്' അവധിക്കാല വിനോദപരിപാടി
1547098
Thursday, May 1, 2025 1:12 AM IST
ചൂണ്ടൽ: എൽഐജിഎച്ച്എസിൽ "പഴമയുടെ ബാല്യങ്ങളിലേക്ക്'എന്ന അവധിക്കാല വിനോദ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ഗ്രെയ്സ് അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ സിദ്ധി സിഎംസി ആശംസകളർപ്പിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് കെ. ആർ. ജിൻസൻ സ്വാഗതവും അധ്യാപക പ്രതിനിധി ദീപ ടീച്ചർ നന്ദിയും പറഞ്ഞു.
സ്നേഹ പ്രാ ന്തി, നൂറാം കോൽ, കൊത്തംകല്ല്, കള്ളനും പോലീസും, തൂപ്പുകളി തുടങ്ങിയ പഴമയുടെ കളികളെ ഓർമിപ്പിച്ചുകൊണ്ട് എല്ലാ വിദ്യാർഥിനികളെയും ബാല്യകാലങ്ങളിലക്കു കൊണ്ടുപോകുവാൻ ക്യാന്പിലൂടെ സാധിച്ചു.