കെ ഫോണ്‍: ജില്ലയിൽ 7564 കണക്ഷനുകൾ
1547104
Thursday, May 1, 2025 1:12 AM IST
തൃശൂർ: കെ ഫോണ്‍ കണക്ഷനുകളിൽ മൂന്നേറി തൃശൂർ ജില്ല. ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കായി 7564 കണക്ഷനുകളാണു നൽകിയത്. ജില്ലയിൽ ഇതുവരെ 2649.57 കിലോമീറ്റർ കേബിൾ വലിച്ചു. ജില്ലയിൽ കളക്ടറേറ്റ് ഉൾപ്പടെയുള്ള 2494 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോണ്‍ നെറ്റ് വർക്കാണ് ഉപയോഗിക്കുന്നത്.
1003 ബിപിഎൽ വീടുകളിൽ കെ ഫോണ്‍ കണക്ഷൻ നൽകി. 4067 വാണിജ്യ കണക്ഷനുകളും നൽകി. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണു വാണിജ്യ കണക്ഷൻ. 287 ലോക്കൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരാണു കെ ഫോണുമായി സഹകരിക്കുന്നത്. രണ്ട് ഐഎൽഎൽ കണക്ഷനും 16 എസ്എംഇ കണക്ഷനുകളും നൽകി.
പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ ഫോണ്‍ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നന്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളെയുംകുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നന്പറിൽ കെ ഫോണ്‍ പ്ലാൻസ് എന്നു ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ അറിയാൻ കഴിയും.