ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃസംഗമം നടത്തി
1547091
Thursday, May 1, 2025 1:12 AM IST
ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ജോസഫ് ടാജറ്റ് സംഗമം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, കെപിസിസി സെക്രട്ടറി രാജേന്ദ്രന് അരങ്ങത്ത്, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സതീഷ് വിമലന്, സോണിയ ഗിരി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത് സ്വാഗതവും, ഷാറ്റോ കുര്യന് നന്ദിയും പറഞ്ഞു.