മേയ്ദിനത്തില്‍ ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിക്കും
1546897
Wednesday, April 30, 2025 6:59 AM IST
ഒല്ലൂര്‍: മേയ് ദിനത്തില്‍ ഫൈഡെസ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ മാരത്തണ്‍ സംഘടിപ്പിക്കുന്നു. നാളെ ആശുപത്രിയുടെ മുന്നില്‍ രാവിലെ എഴിന് ഒല്ലൂര്‍ എസിപി എസ്പി സുധീരന് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നു പടവരാട് ഒല്ലുര്‍ പോലീസ് സ്റ്റേഷന്, ഒല്ലൂര്‍ സെന്റര്‍വഴി ആശുപത്രിയുടെ മുന്നില്‍ സമാപിക്കും. ആശുപത്രിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മേയ്മാസം മുഴുവന്‍ ആശുപത്രിയിലെ ചികിത്സകള്‍ക്ക് സൗജന്യനിരക്കുകല് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നാം വാര്‍ഷിക ആഘോഷങ്ങൾ മേയ് 19 ന് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യുമെന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രി മനേജര്‍ എ. സിനോജ് ജോസ്, പാര്‍ട്ട്ണര്‍ വിഷ്ണു ശങ്കര്‍, ആന്സന് ആന്റോ, കൗണ്‍സിലര്‍ കെ.വി. ക്യഷ്ണവേണി, പിആര്‍ഒ എന്‍.പി. അശ്വതി എന്നിവര്‍ പങ്കെടുത്തു.