പോഴങ്കാവ് ഫെസ്റ്റ്
1546901
Wednesday, April 30, 2025 6:59 AM IST
കൊടുങ്ങല്ലൂർ: രാസലഹരിക്കെതിരേ പോഴങ്കാവ് യുവജനസമിതിയുടെ നേതൃത്വത്തിൽ പോഴങ്കാവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്നുമുതൽ മേയ് ആറു വരെയാണ് ഫെസ്റ്റ്.
'അരികിലുണ്ട് ലഹരി അതിനെതിരേ കരുതലായി നമ്മളും' എന്ന സന്ദേശവുമായി ലഹരിവിരുദ്ധ കൂട്ടായ്മയും സൈക്കിൾറാലിയും ലഹരി വിരുദ്ധ സത്യപ്രതിജ്ഞയുംനടത്തും. ലോഗോ മന്ത്രി റോഷി അഗസ്റ്റിനും സമ്മാന കൂപ്പൺ മന്ത്രി കെ. രാജനും പ്രകാശിപ്പിച്ചു.
ഇന്നു അഞ്ചിന് ശ്രീനാരായണ സെന്ററിൽനിന്ന് പോഴങ്കാവിലേക്ക് ഘോഷയാത്ര നടത്തും. തുടർന്ന് ഇ.ടി. ടൈസൺ എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനംചെയ്യo. തുടര്‍ന്നു വയലിൻ ഫ്യൂഷൻ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫോക്ക് ബാൻഡ്, പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ, മെഗാഷോ, ഗാനമേള എന്നിവയുണ്ടാകും. ഇതിനോടെപ്പം അമ്യുസ്മെന്റ് പാർക്ക്, ഫുഡ്കോർട്ട് എന്നിവയുമൊരുക്കിയിട്ടുണ്ട്.