തെറ്റായ പ്രവണതകൾക്കെതിരേ കായികപ്രതിരോധം ലക്ഷ്യം: മന്ത്രി
1546902
Wednesday, April 30, 2025 6:59 AM IST
മതിലകം: അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിനോടനുബന്ധിച്ച് കായിക സംവാദം സംഘടിപ്പിച്ചു. കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു.
പുതുതലമുറകളിൽ കാണുന്ന തെറ്റായപ്രവണതകൾക്കെതിരേ കായിക പ്രതിരോധമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യാ വോളിബോളിന്റെ അനുബന്ധമായിനടന്ന മിനി മത്സരത്തിലെ വിജയികൾക്ക് മന്ത്രി ട്രോഫികൾ വിതരണംചെയ്തു.
ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, എം.എസ്. മോഹനൻ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഷീജ ബാബു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ, പി.എച്ച്. നിയാസ്, വി.കെ. മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.