മണലൂരിലെ 34 അയൽക്കൂട്ടങ്ങൾക്കായി മൂന്നുകോടി വായ്പ നൽകി
1546888
Wednesday, April 30, 2025 6:59 AM IST
കാഞ്ഞാണി: വനിത വികസന കോ ർപറേഷനിൽ നിന്ന് സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നുകോടി രൂപ മണലൂർ പഞ്ചായത്തിലെ 34 അയൽക്കൂട്ടങ്ങൾക്ക് വായ്പയായി നൽകി. മണലൂർ പഞ്ചായത്ത് പ്രസിഡന്റ്് സൈമൺ തെക്കത്ത് ജ്യോതിസ് അയൽക്കൂട്ടത്തിന് ചെക്ക് നൽകി വായ്പാവിതരണം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജാ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് മാനേജർ ഷാൻപ്രസാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർപേഴ്സൺ രാജി സുധീരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവ്യർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ജിൻസി, ജനപ്രതിനിധികളായ ഷാനി അനിൽകുമാർ, ഷേളി റാഫി, കവിത രാമചന്ദ്രൻ, അക്കൗണ്ടന്റ് രാജലക്ഷ്മി, സിഡിഎസ് അംഗം സോജ സതീഷ് എന്നിവർ പ്രസംഗിച്ചു.