സ്കൂട്ടറും ബൈക്കും തീവച്ച് നശിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
1546899
Wednesday, April 30, 2025 6:59 AM IST
കയ്പമംഗലം: ശ്രീനാരായണപുരം ആലയിൽ യുവാവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറും ബുള്ളറ്റും തീവച്ച് നശിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആല ദുർഗാനഗർ സ്വദേശി ചൂരപ്പെട്ടിവീട്ടിൽ ഷാംജിത്തി(29)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 27 നാണ് ആല സ്വദേശി നാലുമാക്കൽവീട്ടിൽ അക്ഷയിന്റെ വീട്ടിലെ പോർച്ചിൽ വച്ചിരുന്ന ബുള്ളറ്റും സ്കൂട്ടറും തീവച്ച് നശിപ്പിച്ചത്. ആല അമ്പലത്തിലെ ഉത്സവത്തിനിടെ ഷാംജിത്തും ശ്രീക്കുട്ടനും തമ്മിലുണ്ടായ തർക്കത്തിൽ ശ്രീക്കുട്ടന്റെ കൂട്ടുകാരനായ അക്ഷയ് ഇടപെട്ടതുമൂലമുള്ള വൈരാഗ്യത്താലാണ് അക്ഷയുടെ വീടിന്റെ പോർച്ചിലേക്ക് അതിക്രമിച്ചുകയറി ഏഴുലക്ഷം രൂപയോളം വിലവരുന്ന ബുള്ളറ്റും ഇലക്ട്രിക് സ്കൂട്ടറും കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഷാംജിത്തിനെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസുണ്ട്. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.